Times Kerala

കാർ സിഗ്‌നനിലിൽ നിർത്തിയപ്പോൾ പിന്നാലെയെത്തി അശ്ലീല സംഭാഷണവും ആം​ഗ്യങ്ങളും കാട്ടി; നടിയും എംപിയുമായ മിമി ചക്രബർത്തിയോട് മോശമായി പെരുമാറിയ യുവാവ് അറസ്റ്റിൽ

 
കാർ സിഗ്‌നനിലിൽ നിർത്തിയപ്പോൾ പിന്നാലെയെത്തി അശ്ലീല സംഭാഷണവും ആം​ഗ്യങ്ങളും കാട്ടി; നടിയും എംപിയുമായ മിമി ചക്രബർത്തിയോട് മോശമായി പെരുമാറിയ യുവാവ് അറസ്റ്റിൽ

കൊൽക്കത്ത: പ്രമുഖ ബംഗാളി നടിയും തൃണമൂൽ കോൺഗ്രസ് എംപിയുമായ മിമി ചക്രബർത്തിയോട് അപമര്യാദയായി പെരുമാറിയ ടാക്സി ഡ്രൈവർ അറസ്റ്റിൽ. ദേബ യാദവ് എന്ന 32 കാരണാണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.ബാലിഗഞ്ചിൽ നിന്ന് ഗരിയാഹട്ടിലേക്ക് കാറിൽ യാത്ര ചെയ്യുകയായിരുന്നു മിമി ട്രാഫിക് സിഗ്നലിൽ കാർ നിർത്തുകയും തുടർന്ന് അടുത്ത് നിർത്തിയ മറ്റൊരു കാറിലെ ഡ്രൈവർ നടിക്ക് നേരെ ലൈംഗിക ചുവയോടെ സംസാരിക്കുകയും അശ്ലീല പദപ്രയോഗം നടത്തുകയായിരുന്നു. കാറിൽ നിന്ന് പുറത്തിറങ്ങി ഇയാളെ പിടികൂടാൻ നടി ശ്രമിച്ചെങ്കിലും ഇയാൾ വാഹനവുമായി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകിയ മിമി ടാക്സിയുടെ നമ്പറടക്കം പൊലീസിന് കൈമാറുകയായിരുന്നു.തുടർന്ന് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയായിരുന്നു.ഇയാൾക്കെതിരെ ലൈംഗിക കുറ്റക‍ൃത്യം തടയൽ നിയമപ്രകാരം കേസെടുത്തു. ജാദവ്പൂർ മണ്ഡലത്തിൽ നിന്ന് ജയിച്ചാണ് മിമി ലോക്സഭയിലെത്തിയത്. എംപിയായി തുടരുമ്പോഴുംസിനിമാ രംഗത്ത് സജീവമാണ് താരം. 2019ലെ പൊതുതെര‍ഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തിൽ ജയിച്ചാണ് മിമി ലോക്സഭയിലെത്തിയത്.

Related Topics

Share this story