Nature

വ്യാഴാഴ്ച രാത്രിയിൽ ജലീലിനെ മൂന്നര മണിക്കൂര്‍ ചോദ്യം ചെയ്തു; വെളിപ്പെടുത്തലുമായി ഇ.ഡി

സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ മന്ത്രി കെ.ടി.ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് എൻഫോഴ്സ്മെൻറ് മേധാവി. ജലീലിനെതിരായ അന്വേഷണം അവസാനിച്ചിട്ടില്ല. ജലീലിനെ വ്യാഴാഴ്ച രാത്രിയും ചോദ്യം ചെയ്തുവെന്നും എൻഫോഴ്സ്മെൻ്റ് അറിയിച്ചു.

മന്ത്രി കെ.ടി ജലീലിനെ വ്യാഴാഴ്ച രാത്രി 7.30 മുതൽ 11 വരെ ചോദ്യം ചെയ്തുവെന്നാണ് എൻഫോഴ്സ്മെൻ്റ് വ്യക്തമാക്കിയത്. ഇതിന് ശേഷമാണ് വെളളിയാഴ്ച വിളിപ്പിച്ചത്. മതഗ്രന്ഥങ്ങൾ എത്തിയ നയതന്ത്ര പാഴ്സൽ വഴി സ്വർണം കടത്തിയോ എന്നത് കേന്ദ്രീകരിച്ചായിരുന്നു ചോദ്യം ചെയ്യൽ. മന്ത്രിയുടെ അഭ്യർഥന പ്രകാരമാണ് ചോദ്യം ചെയ്യൽ രഹസ്യമാക്കിയതെന്നും ഇ.ഡി വിശദീകരിക്കുന്നു.

ചോദ്യം ചെയ്യലിന് ശേഷം ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലും വ്യാഴാഴ്ചത്തെ ചോദ്യം ചെയ്യല്‍ മന്ത്രി മറച്ചുവച്ചുവെന്ന് ഇതോടെ വ്യക്തമായി. എത്രനേരം ചോദ്യം ചെയ്തുവെന്ന ചോദ്യത്തിന് വെള്ളിയാഴ്ചത്തെ കാര്യം മാത്രമാണ് മന്ത്രി പറയുന്നത്. മതഗ്രന്ഥങ്ങൾ എത്തിയ നയതന്ത്ര പാഴ്സലിൽ സ്വർണം കടത്തിയോ എന്നത് സംബന്ധിച്ച് മന്ത്രി കെ.ടി.ജലീലിനെതിരായ അന്വേഷണം തുടരുകയാണെന്ന് എൻഫോഴ്മെൻറ് മേധാവി തന്നെ വ്യക്തമാക്കി. ജലീലിനെ വീണ്ടും ചോദ്യം ചെയ്യും. ജലീൽ അന്വേഷണ സംഘത്തിന് നൽകിയ മൊഴികൾ വിശദമായി പരിശോധിച്ചു വരികയാണ്. നിലവിൽ കെ.ടി ജലീലിന് ക്ലീൻ ചിറ്റില്ലെന്നും എൻഫോഴ്സ്മെൻറ് മേധാവി വ്യക്തമാക്കി.

അതിനിടെ, മന്ത്രി ഇ.പി.ജയരാജന്‍റെ മകനും അന്വേഷണ പരിധിയിലാണെന്നും എൻഫോഴ്സ്മെൻറ് മേധാവി സ്ഥിരീകരിച്ചു. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായുള്ള അടുപ്പമാണ് മന്ത്രിയുടെ മകനിലേക്ക് അന്വേഷണം എത്താൻ കാരണം. മന്ത്രി കെ.ടി ജലീലിന്‍റെ പ്രതിരോധങ്ങളെ അമ്പേ ദുർബലമാക്കുന്നതാണ് എൻഫോഴ്സ്മെൻ്റ് മേധാവിയുടെ സ്ഥിരീകരണം. ജലീലിനെതിരായ അന്വേഷണം അവസാനിച്ചിട്ടില്ലെന്ന വ്യക്തമാക്കൽ സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കും.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.