Times Kerala

അർച്ചനയുടെ ആത്മഹത്യ; വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

 
അർച്ചനയുടെ ആത്മഹത്യ; വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

കായംകുളം: ആറാട്ടുപുഴ പെരുമ്പിള്ളില്‍ സ്വദേശിയായ അര്‍ച്ചന എന്ന യുവതി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ വനിതാകമ്മിഷന്‍ സ്വമേധയാ കേസെടുത്തു. ‘വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടികളോട് പ്രണയം നടിക്കുകയും അവരെ ശാരീരികമായി ഉപയോഗിച്ചശേഷം വിവാഹംകഴിക്കാതെ പിന്‍മാറുകയും ചെയ്യുന്ന സംഭവം ആവര്‍ത്തിക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ വളരെ ഗൗരവതരമായാണ് കമ്മിഷന്‍ കാണുന്നത്.’ കമ്മിഷന്‍ അംഗം അഡ്വ. എംഎസ് താര പറഞ്ഞു. സംഭവത്തെക്കുറിച്ചന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആലപ്പുഴ പോലീസ് സൂപ്രണ്ടിന് വനിതാ കമ്മിഷന്‍ അംഗം നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.കഴിഞ്ഞ ശനിയാഴ്ചയാണ് ബിഎസ്‌സി നഴ്സിങ് അവസാന വർഷ വിദ്യാർത്ഥിനിയായ അർച്ചനയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹ വാഗ്ദാനം നൽകിയ കാമുകൻ ഒടുവിൽ വിവാഹത്തിൽ നിന്നും പിന്നിമാറിയത്തിൽ മനം നൊന്താണ് യുവതി ജീവനൊടുക്കിയതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം തുടരുകയാണ്.

Related Topics

Share this story