Nature

മി​മി ച​ക്ര​ബ​ര്‍​ത്തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി;ടാ​ക്സി ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍

കോ​ല്‍​ക്ക​ത്ത : തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് എം​പി​യും ബം​ഗാ​ളി അ​ഭി​നേ​ത്രി​യു​മാ​യ മി​മി ച​ക്ര​ബ​ര്‍​ത്തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ടാ​ക്സി ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍ . ടാ​ക്സി ഡ്രൈ​വ​ര്‍ ദേ​ബ യാ​ദ​വിനെയാണ് അറസ്റ്റ് ചെയ്തത് .

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണു സം​ഭ​വം . ബാ​ലി​ഗ​ഞ്ചി​ലെ ജി​മ്മി​ല്‍​നി​ന്നു ഗ​രി​യാ​ഹ​ട്ടി​ലേ​ക്കു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നി​ടെ ന​ടി​യു​ടെ കാ​ര്‍ ട്രാ​ഫി​ക് സി​ഗ്ന​ലി​ല്‍ കാ​ര്‍ നി​ര്‍​ത്തി. ഈ​ സ​മ​യം അ​ടു​ത്തു​നി​ര്‍​ത്തി​യ മ​റ്റൊ​രു കാ​റി​ലെ ഡ്രൈ​വ​റാ​യ ദേ​ബ യാ​ദ​വ് ന​ടി​ക്കു​നേ​രെ അ​ശ്ലീ​ല പ്ര​യോ​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു .

ആ​ദ്യം ഡ്രൈ​വ​റു​ടെ പെ​രു​മാ​റ്റം അ​വ​ഗ​ണി​ച്ചെ​ങ്കി​ലും വീ​ണ്ടും കാ​റി​നെ ഓ​വ​ര്‍​ടേ​ക്ക് ചെ​യ്തു അ​ശ്ലീ​ല ആം​ഗ്യം കാ​ണി​ച്ച​തോ​ടെ മി​മി ഡ്രൈ​വ​റെ പി​ന്തു​ട​രു​ക​യും ടാ​ക്സി ന​മ്പ​ര്‍ അ​ട​ക്കം വി​വ​ര​ങ്ങ​ള്‍ പോ​ലീ​സി​നു കൈ​മാറുകയുമായിരുന്നു . തു​ട​ര്‍​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു കോ​ല്‍​ക്ക​ത്ത പോ​ലീ​സ് ഇയാളെ പി​ടി​കൂ​ടി​യ​ത്.

ലൈം​ഗി​ക കു​റ്റ​കൃ​ത്യം ത​ട​യ​ല്‍ നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സ്. ഐ​പി​സി സെ​ക്ഷ​ന്‍ 354, 354 എ, 354 ​ഡി, 509 എ​ന്നീ വ​കു​പ്പു​ക​ളാ​ണു ടാ​ക്സി ഡ്രൈ​വ​ര്‍​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. താ​ന്‍ ഇ​പ്പോ​ള്‍ ഇ​ത് അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ങ്കി​ല്‍, മ​റ്റൊ​രു സ്ത്രീ ​ആ ടാ​ക്സി​യി​ല്‍ യാ​ത്ര ചെ​യ്താ​ല്‍ അവർക്കുനേരെ ഉ​പ​ദ്ര​വ​മു​ണ്ടാ​കു​മെ​ന്നു തോന്നി​യ​തു​കൊ​ണ്ടാ​ണ് പോ​ലീ​സി​നെ സ​മീ​പി​ച്ച​തെ​ന്നു മി​മി ച​ക്ര​ബ​ര്‍​ത്തി പ​റ​ഞ്ഞു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.