Nature

സ്വ​പ്ന​ സുരേഷിയേ​യും റ​മീ​സി​നെ​യും വീ​ണ്ടും ജ​യി​ലി​ലേ​ക്ക് മാ​റ്റി

തി​രു​വ​ന​ന്ത​പു​രം : സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ലെ മു​ഖ്യ പ്ര​തി​ക​ളാ​യ സ്വ​പ്ന സു​രേ​ഷി​നെ​യും കെ.​ടി.​റ​മീ​സി​നെ​യും വീ​ണ്ടും ജ​യി​ലി​ലേ​ക്ക് മാ​റ്റി . ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ അനുഭവപ്പെട്ടതിനെ തു​ട​ര്‍​ന്ന് ഇ​രു​വ​രേ​യും ഇ​ന്ന​ലെ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

സ്വ​പ്ന​യ്ക്കു നെ​ഞ്ചു​വേ​ദ​ന​യും റ​മീ​സി​ന് വ​യ​റു​വേ​ദ​ന​യും ഉ​ണ്ടാ​യ​താ​യാ​ണ് ഇ​വ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ച​ത് . ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ഇ​വ​ര്‍​ക്ക് കാ​ര്യ​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് വീണ്ടും ജ​യി​ലി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് ആ​ണ് ഇ​രു​വ​രു​ടേ​യും ആ​രോ​ഗ്യ​സ്ഥി​തി പ​രി​ശോ​ധി​ച്ച​ത്. പ​രി​ശോ​ധ​യി​ല്‍ ഇ​രു​വ​ര്‍​ക്കും ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്ന് ക​ണ്ടെ​ത്തി. സ്വ​പ്ന​യു​ടെ കു​ടും​ബം തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​യെ​ങ്കി​ലും കാ​ണാ​ന്‍ കഴിഞ്ഞില്ല .

പ്ര​തി​ക​ളെ ഒ​രേ സ​മ​യം ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ വി​യ്യൂ​ര്‍ ജ​യി​ല​ധി​കൃ​ത​രോ​ടു ജ​യി​ല്‍ വ​കു​പ്പു മേ​ധാ​വി ഋ​ഷി​രാ​ജ്സിം​ഗ് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു . ര​ണ്ടു പ്ര​തി​ക​ളേ​യും ഒ​രേ ദി​വ​സം ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​തു വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു നടപടി .

നെ​ഞ്ചു വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തു മൂ​ലം നേ​ര​ത്തേ​യും സ്വ​പ്ന സു​രേ​ഷി​നെ ജ​യി​ല്‍ അ​ധി​കൃ​ത​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. വീ​ണ്ടും നെ​ഞ്ചു വേ​ദ​ന​യുമാ​യി പ്ര​തി​ക്കു ആ​ശു​പ​ത്രി​യി​ല്‍ എ​ത്തേ​ണ്ട സാ​ഹ​ച​ര്യം എ​ങ്ങ​നെ​യു​ണ്ടാ​യെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​രോ​ട് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ഋ​ഷി​രാ​ജ്സിം​ഗ് നിർദ്ദേശിച്ചിട്ടുണ്ട്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.