Nature

ആറു വര്‍ഷത്തിനിടെ രാജ്യത്ത് ആകെ  വരുന്നത് മോദിയുടെ താടി മാത്രം; വിമര്‍ശനവുമായി ശശി തരൂര്‍

ഡൽഹി : പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എംപി രംഗത്ത് . കഴിഞ്ഞ ആറുവര്‍ഷത്തിനിടെ രാജ്യത്ത് ദൃശ്യമായ ഒരേ ഒരു വളര്‍ച്ച എന്ന അടിക്കുറിപ്പോടെയുള്ള ​മോദിയുടെ താടി വളര്‍ന്ന ഗ്രാഫിക്​ ചിത്രമാണ് ശശി തരൂര്‍ ട്വിറ്ററില്‍ പങ്കുവച്ചത് . സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചരിച്ച ഗ്രാഫിക് ചിത്രമാണിത്.

‘ഇന്ന് രാവിലെയാണ് ലഭിച്ചത് , അര്‍ത്ഥവത്തായി ചിത്രീകരിച്ചിരിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് തരൂര്‍ ചിത്രം പങ്കുവെച്ചത് . ചോദ്യോത്തരങ്ങളെ ഭയപ്പെടുന്ന സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത് . ആറ് വര്‍ഷത്തെ ഔദ്യോഗിക കാലയളവില്‍ മോദി ഇന്ത്യയില്‍ ഒരു പത്രസമ്മേളനവും നടത്തിയിട്ടില്ല, മുന്‍കൂട്ടി തയാറാക്കിയ അഭിമുഖങ്ങള്‍ മാത്രമേ നരേന്ദ്ര മോദി നല്‍കാറുള്ളു എന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.