Nature

അന്നം നല്‍കുന്ന കൈയില്‍ തന്നെ കൊത്തുന്നു; മയക്കുമരുന്ന് വിഷയത്തിൽ രവി കിഷന്‍ എംപിക്ക് മറുപടിയുമായി ജയ ബച്ചൻ 

ന്യൂഡല്‍ഹി: ബോളിവുഡ് മേഖലയിൽ മയക്കുമരുന്നിന്റെ സ്വാധീനമുണ്ടെന്ന് ആരോപിച്ച് ചിലര്‍ അന്നം നല്‍കുന്ന കൈയില്‍ തന്നെ കൊത്തുന്നുവെന്ന് വിമർശനവുമായി എംപിയും നടിയുമായ ജയ ബച്ചന്‍.

കഴിഞ്ഞദിവസം ബിജെപി എംപിയായ രവി കിഷന്‍ ബോളിവുഡിലെ മയക്കുമരുന്ന് സ്വാധീനത്തെക്കുറിച്ച് പാര്‍ലമെന്റില്‍ പരാമര്‍ശിച്ചിരുന്നു. രവി കിഷന്റെ പേര് പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ടാണ് ജയാ ബച്ചന്റെ വിമര്‍ശനം.

‘ചില വ്യക്തികളുടെ പേരില്‍ വ്യവസായത്തെ അടച്ചാക്ഷേപിക്കാന്‍ നിങ്ങള്‍ക്കാവില്ല. കഴിഞ്ഞ ദിവസം സഭയില്‍ സിനിമാ മേഖലയില്‍ നിന്നും തന്നെ വളര്‍ന്നു വന്ന ഒരാള്‍ അത്തരമൊരു പരാമര്‍ശം നടത്തിയത് എന്നെ അമ്പരിപ്പിക്കുകയും ലജ്ജിപ്പിക്കുകയും ചെയ്തുവെന്ന്  ജയ ബച്ചന്‍ പറഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.