Nature

ആശങ്കപ്പെടേണ്ടത് കോവിഡ് മരണങ്ങളിലാണ്, രോ​ഗബാധിതരുടെ എണ്ണത്തിലല്ല: മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ 

ന്യൂഡൽഹി: കോവിഡ് മരണങ്ങളിലാണ് ആശങ്കപ്പെടേണ്ടതെന്നും രോഗ ബാധിതരുടെ എണ്ണത്തിലല്ലെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ . ഡൽഹിയിലെ മരണനിരക്ക് ലോകത്തിലെ മറ്റ് രാജ്യങ്ങളോട് താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഡൽഹിയിൽ ഇപ്പോൾ കോവിഡ് പരിശോധനകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. കൊവിഡ് മരണങ്ങളുടെ എണ്ണത്തിലാണ് ആശങ്ക വേണ്ടത്. അല്ലാതെ കൊവിഡ് ബാധിതരുടെ എണ്ണത്തിലല്ല. മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാൽ ഡൽഹിയിലെ മരണനിരക്ക് വളരെ കുറവാണെന്നും കേജരിവാൾ  പറഞ്ഞു.

രാജ്യത്ത് പലയിടങ്ങളിൽ നിന്നുള്ള ജനങ്ങൾ കൊവിഡ് പരിശോധനയ്ക്കായി ഇവിടെ എത്തുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 5264 പേരോളം ഡൽഹിയിൽ കൊവിഡ് ചികിത്സയിൽ കഴിയുന്നുണ്ട്.മനുഷ്യരാശിയുടെ നന്മയ്ക്ക് വേണ്ടിയുള്ള എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും കേജരിവാൾ കൂട്ടിച്ചേർത്തു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.