നടിയെ ആക്രമിച്ച് കേസ്;അന്വേഷണ സംഘം സമർപ്പിച്ച് ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി
Sep 15, 2020, 15:01 IST
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സമർപ്പിച്ച് ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.
കേസിൽ നടൻ മുകേഷിന്റെ സാക്ഷി വിസ്താരവും പൂർത്തിയായി.ദിലീപിനെതിരായ സാക്ഷികൾ മൊഴി മാറ്റിയതിന് പിന്നാലെയാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയത് .