Times Kerala

അനധികൃത സ്വത്ത് സമ്പാദന കേസ്: വി കെ ശശികല ജയിൽ മോചിതയാകുന്നു.!

 
അനധികൃത സ്വത്ത് സമ്പാദന കേസ്: വി കെ ശശികല ജയിൽ മോചിതയാകുന്നു.!

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ തടവ് ശിക്ഷ അനുഭവിക്കുന്ന വി കെ ശശികല 2021 ജനുവരിയിൽ ജയിൽ മോചിതയാകും. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ബംഗളൂരു സെൻട്രൽ ജയിൽ അധികൃതർ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.കോടതി വിധി പ്രകാരമുള്ള പിഴത്തുക അടച്ചാൽ ശശികലക്ക് 2021 ജനുവരി 27 ന് ജയിലിൽ നിന്നിറങ്ങാം. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. ശശികലയുടെ പരോൾ കാലാവധി കൂടി പരിഗണിച്ചാകും മോചനം.അതേസമയം പിഴ അടയ്ക്കാൻ തയ്യാറാണെന്നും ജനുവരിയിൽ തന്നെ മോചനമുണ്ടാകുമെന്നും ശശികലയുടെ അഭിഭാഷകൻ അറിയിച്ചു.

Related Topics

Share this story