Times Kerala

മന്ത്രി കെ.ടി.ജലീലിന്റെ മൊഴിയെടുത്തത് രണ്ട് ദിവസങ്ങളിലായെന്ന് സൂചന

 
മന്ത്രി കെ.ടി.ജലീലിന്റെ മൊഴിയെടുത്തത് രണ്ട് ദിവസങ്ങളിലായെന്ന് സൂചന

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മന്ത്രി കെ.ടി.ജലീലിന്റെ മൊഴിയെടുത്തത് രണ്ടു ദിവസങ്ങളിലായിട്ടെന്ന് റിപ്പോർട്ടുകൾ. വ്യാഴാഴ്ച രാത്രിയും ഏഴു മണിമുതൽ പതിനൊന്നു മണിവരെയും, തുടർന്ന് വെള്ളിയാഴ്ച രാവിലെയുമായിട്ടാണ് മന്ത്രിയുടെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് രേഖപ്പെടുത്തിയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. അതേ സമയം ഇക്കാര്യത്തില്‍ ഇതുവരെ മന്ത്രി ഔദ്യോഗികമായ ഒരു പ്രതികരണവും നടത്തിയിട്ടില്ല. അന്വേഷണസംഘത്തിന്റെ ഭാഗത്ത് നിന്നും സ്ഥിരീകരണം ലഭിച്ചിട്ടില്ല.

Related Topics

Share this story