Times Kerala

മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട്; സെക്രട്ടേറിയറ്റിനു മുന്നിൽ സംഘർഷം; യൂത്ത് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കി

 
മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട്; സെക്രട്ടേറിയറ്റിനു മുന്നിൽ സംഘർഷം; യൂത്ത് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കി

തിരുവനന്തപുരം: നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് തുടർച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. യുവജന സംഘടകൾ നടത്തിയ മാർച്ച് പലയിടത്തും അക്രമാസക്തമായി.സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിന് നേരെ പൊലീസ് ഗ്രനേഡും കണ്ണീർവാതകവും പ്രയോഗിച്ചു. പൊലീസും പ്രവർത്തകരും ഏറ്റുമുട്ടുകയും ചെയ്തു.തുടർന്ന് പൊലീസ് ഗ്രനേഡും കണ്ണീർ വാതകവും പ്രയോഗിച്ചു. സംഘർഷം രൂക്ഷമായതോടെ പൊലീസ് ലാത്തി വീശി. കെ.എസ്.ശബരീനാഥൻ എംഎൽഎ അടക്കം നിരവധി പ്രവർത്തകർക്ക് പരുക്കേറ്റു.തുടർന്ന് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
സെക്രട്ടറിയേറ്റിലേക്ക് യുവമോർച്ച പ്രവർത്തകരും എസ്ഡിപിഐ പ്രവർത്തകരും നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി.

Related Topics

Share this story