Nature

ബംഗളൂരു മയക്കുമരുന്ന് കേസ്; പ്രതിയായ മുന്‍മന്ത്രി ജീവരാജ് ആല്‍വയുടെ മകന്റെ വീട്ടില്‍ റെയ്ഡ് 

ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസില്‍ പ്രതിയായ മുന്‍മന്ത്രിയുടെ മകൻറെ വീട്ടില്‍ റെയ്ഡ്. കേസിലെ പ്രതിയായ മുന്‍മന്ത്രി ജീവരാജ് ആല്‍വയുടെ മകന്‍ ആദിത്യ ആല്‍വയുടെ വീട്ടിലാണ് പരിശോധന.  ഒളിവില്‍ കഴിയുന്ന ആദിത്യ ആല്‍വയെ നേരത്തെ മയക്കുമരുന്ന് കേസില്‍ പ്രതിചേര്‍ത്തിരുന്നു. ബോളിവുഡ് നടന്‍ വിവേക് ഒബ്റോയിയുടെ അടുത്ത ബന്ധുകൂടിയാണ് ആദിത്യ ആല്‍വ.

അതേസമയം, മയക്കുമരുന്ന് കേസില്‍ നടി രാഗിണി ദ്വിവേദിയുൾപ്പെടെ അഞ്ച് പ്രതികളെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി. സഞ്ജന ഗല്‍റാണിയും രണ്ട് പ്രതികളും സിസിബി കസ്റ്റഡിയില്‍ തുടരും.

You might also like

Comments are closed.