Nature

വിമാനത്താവള സ്വകാര്യ വൽക്കരണം; സംസ്ഥാന സർക്കാരുകളുടെ അഭിപ്രായം തേടാതെയാണ് നടപടിയെന്ന് കെ.സി വേണുഗോപാൽ രാജ്യസഭയിൽ

ന്യൂഡൽഹി: വിമാനത്താവള സ്വകാര്യ വൽക്കരണത്തിനെതിരെ ആരോപണവുമായി കെ സി വേണുഗോപാൽ രാജ്യസഭയിൽ. രാജ്യത്തെ വിമാനത്താവളങ്ങൾ ഒരു കമ്പനിക്ക് മാത്രം നൽകുകയാണ്. സംസ്ഥാന സർക്കാരുകളുടെ അഭിപ്രായം പോലും തേടാതെയാണ് നടപടി.

തിരുവനന്തപുരം വിമാനത്താവളം ഉൾപ്പെടെയുള്ളവ മാറുന്നതും ഇതേ രീതിയിലാണെന്നും വേണുഗോപാൽ പറഞ്ഞു. എയർപ്പോർട് അതോറിറ്റി ഓഫ് ഇന്ത്യ, അദാനി ഏയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയായി മാറിയെന്നും കെസി വേണുഗോപാൽ ആരോപിച്ചു.

അതേസമയം, തിരുവനന്തപുരം ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യമേഖലയ്ക്ക് നൽകിയത് നയപരമായ തീരുമാനമെന്ന് കേന്ദ്രസർക്കാർ കേരള ഹൈക്കോടതിയിൽ പറഞ്ഞു. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് വ്യോമയാന മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.