Times Kerala

എന്നെ ഓര്‍ത്ത് നിങ്ങള്‍ എന്തിനു വിഷമിക്കണം’; വിമര്‍ശകര്‍ക്ക് മറുപടിയുമായി പുതിയ ചിത്രങ്ങൾ പങ്കുവെച്ച് അനശ്വര രാജന്‍

 
എന്നെ ഓര്‍ത്ത് നിങ്ങള്‍ എന്തിനു വിഷമിക്കണം’; വിമര്‍ശകര്‍ക്ക് മറുപടിയുമായി പുതിയ ചിത്രങ്ങൾ പങ്കുവെച്ച് അനശ്വര രാജന്‍

സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്നെ വിമർശിച്ചവർക്ക് മറുപടിയുമായി യുവ നടി അനശ്വര രാജന്‍. അനശ്വര അടുത്തിടെ പങ്കുവെച്ച ഫോട്ടോയ്ക്ക് എതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ വിമര്‍ശകര്‍ക്ക് മറുപടിയുമായി മറ്റൊരു ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുകയാണ് അനശ്വര രാജന്‍.‘ഞാന്‍ എന്തു ചെയ്യുന്നുവെന്ന് ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്റെ ചെയ്തികള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നതെന്തിന് എന്ന് ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടുവിന്‍.’അനശ്വര കുറിച്ചു.കഴിഞ്ഞദിവസമായിരുന്നു അനശ്വര തന്റെ 18ാം ജന്മദിനം ആഘോഷിച്ചത്. പതിനെട്ട് വയസ്സാകാന്‍ കാത്തിരിക്കുയായിരുന്നു ഇറക്കം കുറഞ്ഞ വസ്ത്രമിടാന്‍, നാണമില്ലെ ഈ വസ്ത്രം ധരിക്കാന്‍ എന്നെല്ലാം പറഞ്ഞുകൊണ്ടായിരുന്നു സൈബര്‍ ആക്രമണം.ഉദാഹരണം സുജാത എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് എത്തിയ താരമാണ് അനശ്വര രാജന്‍.

 

View this post on Instagram

 

X O X O 🍭🧁 Don’t worry about what I’m doing . Worry about why you’re worried about what I’m doing… 📸 @ranjitbhaskr

A post shared by ANUTTY 🦋 (@anaswara.rajan) on

Related Topics

Share this story