Times Kerala

സ്വന്തം തടി സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ് മുഖ്യമന്ത്രി;ആരോപണങ്ങളുമായി രമേശ് ചെന്നിത്തല

 
സ്വന്തം തടി സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ് മുഖ്യമന്ത്രി;ആരോപണങ്ങളുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം:  എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിട്ടും കെടി ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയൻ സംരക്ഷിക്കുന്നത് എന്തിനെന്ന്   രമേശ് ചെന്നിത്തല.

സ്വന്തം തടി സംരക്ഷിക്കാനുള്ള തത്രപ്പാടിലാണെന്ന് മുഖ്യമന്ത്രിയെന്നും അദ്ദേഹം ചൂണ്ടികാട്ടി .ഒന്നിനും അദ്ദേഹത്തിന്റെ കൈയിൽ  മറുപടിയില്ലെന്നും രമേശ് ചെന്നിത്തല വ്യക്‌തമാക്കി .

 സംശയ നിവാരണത്തിനാണ് ഇ ഡി വിളിപ്പിച്ചതെങ്കിൽ എന്തിനാണ് തലയിൽ മുണ്ടിട്ട് പോയതെന്നും അദ്ദേഹം  ചോദിച്ചു.

Related Topics

Share this story