Times Kerala

കട്ടപ്പന താലൂക്കാശുപത്രിയില്‍ വാഹന പാര്‍ക്കിങ്ങിന് സൗകര്യം ഒരുക്കണം

 
കട്ടപ്പന താലൂക്കാശുപത്രിയില്‍ വാഹന പാര്‍ക്കിങ്ങിന് സൗകര്യം ഒരുക്കണം

കട്ടപ്പന : വാഹന പാര്‍ക്കിംഗിനുള്ള സ്ഥലപരിമിതി കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കായി എത്തുന്നവരെ വലയ്ക്കുന്നു. ദിവസേന നിരവധി പേര്‍ ചികിത്സ തേടി എത്തുന്ന കട്ടപ്പന താലൂക്കാശുപത്രിയില്‍ വാഹന പാര്‍ക്കിംഗിന് സൗകര്യം ഒരുക്കണം എന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ശക്തമാണ്.താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയതോടെ വിവിധങ്ങളായ വികസന പ്രവര്‍ത്തനങ്ങളാണ് കട്ടപ്പന ആശുപത്രിയില്‍ നടന്നുവരുന്നത്. ഇത്തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുമ്ബോളും ഇവിടെ ചികിത്സ തേടി വാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് പാര്‍ക്കിംഗിന് ഉള്ള സ്ഥലപരിമിതി പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വാഹനങ്ങള്‍ കൂടുതലായി എത്തുമ്ബോള്‍ ആശുപത്രി പരിസരത്ത കിടക്കുന്ന മറ്റ് വാഹനങ്ങള്‍ തിരിച്ച്‌ കൊണ്ടു പോകുന്നതിനും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പാര്‍ക്കിംഗിന് ആശുപത്രി പരിസരത്ത് സ്ഥലം കിട്ടാതെ വരുമ്ബോള്‍ വാഹനങ്ങള്‍ ആശുപത്രിക്ക് മുന്നിലൂടെ കടന്നു പോകുന്ന ഇരുപതേക്കര്‍ പൊന്നിക്കവല റോഡരുകിലാണ് വാഹനങ്ങല്‍ പാര്‍ക്ക് ചെയ്യുന്നത്. ഇത് ചില സമയങ്ങളില്‍ ഗതാഗതക്കുരുക്കിനും ഇടവരുത്തുന്നുണ്ട്.

Related Topics

Share this story