Nature

ബലാത്‌സംഗം ചെയ്തു കൊല്ലുമെന്ന് ഭീഷണി, പൊലീസ് സുരക്ഷ ഒരുക്കുന്നില്ല; ആരോപണവുമായി ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുൻ ഭാര്യ

കൊൽക്കത്ത: തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സുരക്ഷ ഒരുക്കുന്നില്ലെന്നുമുള്ള ആരോപണവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ഷമിയുടെ മുൻ ഭാര്യ ഹസിൻ ജഹാൻ. രാമക്ഷേത്ര നിർമ്മാണത്തെ അനുകൂലിച്ചതിനുശേഷമാണ് തനിക്ക് വധ ഭീഷണികൾ അടക്കമുള്ള സന്ദേശങ്ങൾ വന്നു തുടങ്ങിയതെന്നാണ് ഹസിൻ ജഹാൻ പറയുന്നത്. ഇതേത്തുടർന്ന് തനിക്കും മകൾക്കും സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് ഇവർ കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചിരുന്നു.ബലാത്സംഗം ചെയ്തുകൊല്ലുമെന്ന തരത്തിൽ നൂറുകണക്കിന് സന്ദേശങ്ങൾ ലഭിച്ചതായി ഹസിൻ ജഹാൻ പറയുന്നു.2014ൽ വിവാഹിതരായ 2018 മുതൽ വേർപിരിഞ്ഞാണ് താമസിക്കുന്നത്. 2019ൽ കോടതിക്കു പുറത്ത് പ്രശ്നം പരിഹരിച്ചിരുന്നു. എന്നാൽ ഗാർഹിക പീഡനം ആരോപിച്ച് ഷമിക്കെതിരെ ഹസിൻ നൽകിയ പരാതി നിലവിലുണ്ട്.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.