Nature

‘നി​ങ്ങ​ള്‍ എ​ണ്ണു​ന്നി​ല്ല എ​ന്ന് ക​രു​തി ആ​രും ഇ​വി​ടെ മ​രി​ക്കി​ല്ലെ​ന്നാ​ണോ?; കേ​ന്ദ്ര സ​ര്‍​ക്കാ​രിനെതിരെ വിമർശനവുമായി രാ​ഹു​ൽ ഗാന്ധി 

ന്യൂ​ഡ​ൽ​ഹി: കോവിഡ് വ്യാപനത്തെ തുടർന്ന് രാ​ജ്യത്ത് പ്രഖ്യാപിച്ച ലോ​ക്ക്ഡൗ​ൺ പശ്ചാത്തലത്തിൽ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ച​ സം​ഭ​വ​ങ്ങ​ളി​ൽ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ കൈ​യി​ൽ ഒ​രു ക​ണ​ക്കു​മി​ല്ലെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി രംഗത്ത്. ട്വി​റ്റ​റി​ലൂ​ടെ​യായിരുന്നു അ​ദ്ദേ​ഹത്തിന്റെ വി​മ​ർ​ശ​നം.

‘ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തി​ന് ശേ​ഷം രാ​ജ്യ​ത്ത് എ​ത്ര കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു​വെ​ന്നും എത്ര ​പേർക്ക് തൊ​ഴി​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ടു​വെ​ന്നും മോ​ദി സ​ർ​ക്കാ​രി​ന് കണക്കില്ല. നി​ങ്ങ​ള്‍ എ​ണ്ണു​ന്നി​ല്ല എ​ന്ന് ക​രു​തി ഇ​വി​ടെ ആ​രും മ​രി​ക്കി​ല്ലെ​ന്നാ​ണോ?, കുടിയേറ്റ തൊഴിലാളികൾ മ​രി​ക്കു​ന്ന​ത് ഈ ​ലോ​കം മു​ഴു​വ​ന്‍ ക​ണ്ട​താ​ണ്. മോ​ദി സ​ര്‍​ക്കാ​രി​ന് മാ​ത്രം ഒ​ന്നും അ​റി​യി​ല്ലെന്നും രാ​ഹു​ൽ ട്വിറ്ററിൽ കുറിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.