Nature

നീറ്റ് പരീക്ഷയ്‌ക്കെതിരായ പരാമര്‍ശം: നടന്‍ സൂര്യയ്‌ക്കെതിരെ കോടതി അലക്ഷ്യത്തിന് നടപടിയെടുക്കരുതെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന ജഡ്ജിമാര്‍

ചെന്നൈ: നീറ്റ് പ്രവേശന പരീക്ഷയുടെ പേരില്‍ രാജ്യത്തെ കോടതികൾക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ നടന്‍ സൂര്യയ്‌ക്കെതിരെ കോടതി അലക്ഷ്യത്തിന് നടപടിയെടുക്കരുതെന്ന്  ആവശ്യപ്പെട്ട് ആറ് മുതിര്‍ന്ന ജഡ്ജിമാര്‍ മദ്രാസ് ഹൈക്കോടതിക്ക് കത്തയച്ചു. ജസ്റ്റിസ് കെ ചന്ദ്രു, ജി എം അക്ബര്‍ അലി എന്നിവരടക്കമുള്ളവരാണ് കത്തയച്ചത്.

നടനെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം ചീഫ് ജസ്റ്റിസ് കത്തയച്ചതിന് പിന്നാലെയാണ്, നടന് പിന്തുണയുമായി കൂടുതല്‍ ജഡ്ജിമാര്‍ രംഗത്ത് എത്തിയത്.

സൂര്യയ്‌ക്കെതിരെ, രാജ്യത്തിലെ ജഡ്ജിമാരെയും നിതീന്യായ സംവിധാനത്തെയും വിമര്‍ശിച്ചതിന് വാറണ്ട് ഇറക്കണം എന്നാണ് ജഡ്ജി എസ് എം സുബ്രഹ്മണ്യത്തിന്റെ ആവശ്യം.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.