Nature

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു 

ലക്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കല്യാണ്‍ സിങ്ങിന്  കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ ലക്‌നൗവിലെ രാജധാനി കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ടു ദിവസമായി അദ്ദേഹത്തിന് രോഗലക്ഷണങ്ങളായ പനിയും വരണ്ട ചുമയും അനുഭവപ്പെട്ടിരുന്നു. ശ്വാസ തടസം അനുഭവപ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.