Times Kerala

യുവേഫ നാഷന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

 
യുവേഫ നാഷന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ലണ്ടന്‍: യുവേഫ നാഷന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള ഇംഗ്ലണ്ട് ടീമിനെ കോച്ച് ഗരെത് സൗത്ത്‌ഗേറ്റ് പ്രഖ്യാപിച്ചു. ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ ഹാരി കെയ്‌നിനെ ഉള്‍പ്പെടുത്തിയാണ് അദ്ദേഹം 27 അംഗ സംഘത്തെ തിരഞ്ഞെടുത്തത്. കെയ്‌നിനെക്കൂടാതെ ടോട്ടനത്തിലെ സഹതാരവും ഏപ്രില്‍ മുതല്‍ പരിക്കേറ്റു വിശ്രമിക്കുകയും ചെയ്യുന്ന ഹാരി വിങ്ക്‌സിനെയും ഇംഗ്ലീഷ് ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. സതാപ്റ്റന്‍ ഫോര്‍വേര്‍ഡ് നതാന്‍ റെഡ്മണ്ട്, മിഡ്ഫീല്‍ഡര്‍ ജെയിംസ് വാര്‍ഡ് എന്നിവരും ഇംഗ്ലീഷ് ടീമില്‍ ഇടം പിടിച്ചു. പരിക്കേറ്റ ചെല്‍സി താരങ്ങളായ റൂബെന്‍ ലോഫ്റ്റസ് ചീക്ക്, കല്ലും ഹഡ്‌സന്‍ ഒഡോയ് എന്നിവര്‍ക്കു പകരമാണ് രണ്ടു പേര്‍ക്കും നറുക്കുവീണത്.

Related Topics

Share this story