Times Kerala

തൊഴിൽ തട്ടിപ്പ്: ഗീതാറാണി വീണ്ടും അറസ്റ്റിൽ; ഇത്തവണ തട്ടിപ്പ് നടത്തിയത് ചവറയിലെ കെഎംഎംഎല്ലില്‍ ജോലി വാഗ്ദാനം ചെയ്ത്

 
തൊഴിൽ തട്ടിപ്പ്: ഗീതാറാണി വീണ്ടും അറസ്റ്റിൽ; ഇത്തവണ തട്ടിപ്പ് നടത്തിയത് ചവറയിലെ കെഎംഎംഎല്ലില്‍ ജോലി വാഗ്ദാനം ചെയ്ത്

തിരുവനന്തപുരം: തൊഴില്‍ തട്ടിപ്പുകേസിൽ മുഖ്യ പ്രതിയും കൂട്ടാളിയും അറസ്റ്റിൽ. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ഗീതാ റാണിയും കൂട്ടാളിയുമാണ് അറസ്റ്റിലായത്. സമാനമായ കേസിൽ ഗീതാ റാണി മുൻപും അറസ്റ്റിലായിട്ടുണ്ട്. ചവറ സ്വദേശി കോട്ടയ്ക്കകം സദാനന്ദനെയാണ് ഗീതാ റാണിക്കൊപ്പം അറസ്റ്റിലായത്. ഇത്തവണ കൊല്ലം ചവറയിലെ കെഎംഎംഎല്ലില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. മുൻപ് സൈന്യത്തിലും,റെയില്‍വേയിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമൊക്കെ ജോലി വാഗ്ദാനം ചെയ്തു സംഘം പണം തട്ടിയെടുത്തിട്ടുണ്ട്.ചവറ കെഎംഎല്ലില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറ‍ഞ്ഞായിരുന്നു അവസാനത്തെ തട്ടിപ്പ്. കബിളിപ്പിക്കപ്പെട്ട ഉദ്യോഗാര്‍ഥി നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. ചവറ സ്റ്റേഷനില്‍ ഇതുവരെ പതിനാറു പരാതി ലഭിച്ചിട്ടുണ്ട്. സമാനമായ തട്ടിപ്പിന് ഗീതാ റാണിയെ ഒരു വര്‍ഷം മുന്‍പ് അഞ്ചാലുംമൂട് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കൊല്ലം ജില്ലയ്ക്ക് പുറമേ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഇവര്‍ക്കെതിരെ േകസുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Related Topics

Share this story