Times Kerala

കൊച്ചിയിൽ കഞ്ചാവ് സംഘങ്ങൾ ഏറ്റുമുട്ടി; 19കാരനെ വെട്ടിക്കൊന്നു

 
കൊച്ചിയിൽ കഞ്ചാവ് സംഘങ്ങൾ ഏറ്റുമുട്ടി; 19കാരനെ വെട്ടിക്കൊന്നു

കൊച്ചി: നെട്ടൂരിൽ കഞ്ചാവ് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ വെട്ടേറ്റ 19വയസുകാരൻ മരിച്ചു. നെട്ടൂർ ഓൾഡ് മാർക്കറ്റ് റോഡിലെ വെളിപ്പറമ്പിൽ വീട്ടിൽ ഫഹദ് ഹുസൈൻ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. പോളിടെക്ക്നിക്ക് വിദ്യാർത്ഥിയായിരുന്നു. ലഹരി സംഘങ്ങളുടെ കേന്ദ്രമാണ് ദേശീയ പാതയിൽ നെട്ടൂർ പാലത്തിനോട് ചേർന്നയിടം. ഇവിടെ വച്ചാണ് നേരത്തെ ഉണ്ടായ പൊലീസ് കേസിന്റെ പേരിൽ ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടൽ നടന്നത്.കൈത്തണ്ടയിൽ വെട്ടേറ്റഫഹദ് ദേശിയ പാത മുറിച്ചു കടന്ന് ഓടിയെങ്കിലും പാതിവഴിയിൽ തളർന്നു വീഴുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .നേരത്തെ ഒരു വനിത മുഖ്യപ്രതിയായ കഞ്ചാവ് കേസ് പനങ്ങാട് പൊലീസ് റജിസ്റ്റർ ചെയ്തിരുന്നു. അതിൽ ഉൾപ്പെട്ടവർ തന്നെയാണ് കഴിഞ്ഞദിവസവും ഏറ്റുമുട്ടിയതെന്നും പൊലീസ് വ്യക്തമാക്കുന്നു. ഫോറൻസിക് വിഭാഗമെത്തി തെളിവുകൾ ശേഖരിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പൊലീസ് അന്വേഷണം. പനങ്ങാട് സിഐയുടെ ചുമതലയുള്ള അനന്തലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത് .

Related Topics

Share this story