Times Kerala

പെട്രോള്‍ അടിക്കാന്‍ പമ്പില്‍ കയറ്റി; പോലീസ് വാഹനത്തില്‍ നിന്ന് പോക്സോ കേസ് പ്രതി ഇറങ്ങി ഓടി

 
പെട്രോള്‍ അടിക്കാന്‍ പമ്പില്‍ കയറ്റി; പോലീസ് വാഹനത്തില്‍ നിന്ന് പോക്സോ കേസ് പ്രതി ഇറങ്ങി ഓടി

ലഖ്‌നൗ: പ്രയാപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പോലീസ് വാഹനത്തില്‍ നിന്നിറങ്ങി ഓടി. ഇന്ധനം നിറക്കാനായി പോലീസ് വാഹനം പമ്പില്‍ കയറ്റിയ സമയത്താണ് പോക്സോ കേസ് പ്രതി ജീപ്പിൽ നിന്നും ഇറങ്ങി ഓടിയത്. ലംഖിപൂര്‍ ഖേരിയിലാണ് സംഭവം. പോലീസുകാർ ഏറെ ദൂരം ഇയാളെ പിന്തുടർന്നുവെങ്കിലും പിടികൂടാനായില്ല. തുടർന്ന് പല സംഘങ്ങളായി തിരിഞ്ഞ് പോലീസുകാര്‍ തിരച്ചില്‍ നടത്തി. ഒടുവില്‍ 24 മണിക്കൂറിന് ശേഷം ഇയാളെ പിടികൂടുകയായിരുന്നു.സംഭവത്തില്‍ പോലീസുകാര്‍ക്കെതിരേ നടപടി എടുത്തതായി എന്‍ഐഎ റിപ്പോര്‍ട്ട് ചെയ്തു.

Related Topics

Share this story