Nature

ലഡാക്ക് ബിജെപി എംപി സെറിം​ഗ് നം​ഗ്യാലിന് കോവിഡ് 

ലേ: ബിജെപി നേതാവും ലഡാക്കിലെ എംപിയുമായ ജംയാങ് സെറിം​ഗ് നം​ഗ്യാലിന് കോവിഡ് സ്ഥിരീകരിച്ചു. ട്വീറ്റിലൂടെ അദ്ദേഹം തന്നെയാണ് രോഗവിവരം പുറത്തുവിട്ടത്. താനുമായി സമ്പർക്കം പുലർത്തിയ എല്ലാവരോടും പരിശോധനയ്ക്ക് വിധേയരാകാനും സ്വയം നിരീക്ഷണത്തിൽ പോകാനും അദ്ദേഹം നിർദ്ദേശിച്ചു.

കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ നേതൃത്വത്തിലുള്ള 25 കിലോമീറ്റർ സൈക്കിൾ റാലി ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങളിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.