Nature

നി​യ​മ​വി​രു​ദ്ധ കരാർ; ഓ​യോ റൂം സ്ഥാ​പ​ക​നെ​തി​രെ ത​ട്ടി​പ്പി​നും ഗൂ​ഢാ​ലോ​ച​ന​യ്ക്കും കേ​സ്

ന്യൂ​ഡ​ൽ​ഹി: നി​യ​മ​വി​രു​ദ്ധ കരാർ ഉണ്ടാക്കിയതിനെ തുടർന്ന് ഓ​യോ റൂം ​സ്ഥാ​പ​ക​ൻ റി​തേ​ഷ് അ​ഗ​ർ​വാ​ളി​നും, ഓ​യോ​യു​ടെ ബ്രാ​ന്‍റാ​യ വെ​ഡ്ഡിം​ഗ്സ്.​ഇ​ൻ സി​ഇ​ഒ സ​ന്ദീ​പ് ലോ​ധ​യ്ക്കു​മെ​തി​രെ ത​ട്ടി​പ്പി​നും ഗൂ​ഢാ​ലോ​ച​ന​യ്ക്കും കേ​സ്. ച​ണ്ഡീ​ഗ​ഡി​ലെ ബി​സി​ന​സു​കാ​ര​നാ​യ വി​കാ​സ് ഗു​പ്ത ന​ൽ​കി​യ പ​രാ​തിയെ തുടർന്നാണ് ദേ​രാ ബാ​സി പോ​ലീ​സ് ഓ​യോ​യു​ടെ ഉ​ന്ന​ത​ർ​ക്കെ​തി​രെ കേസെടുത്തത്.

താ​നു​മാ​യി ഓ​യോ ഉ​ണ്ടാ​ക്കി​യ ക​രാ​ർ നി​യ​മ​വി​രു​ദ്ധ​മാ​യി​രു​ന്നു​വെ​ന്നും, ഇ​ത് ത​ന്നെ കു​ടു​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യ്ക്ക് ശേ​ഷ​മാ​ണെ​ന്നു​മാ​ണ് വി​കാ​സ് ഗു​പ്തയുടെ ആരോപണം.

വി​കാ​സ് ഗു​പ്ത​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​സ വി​ല്ലാ​സ് റി​സോ​ർ​ട്ട്, ഓ​യോ​യു​ടെ കീ​ഴി​ലു​ള്ള വെ​ഡ്ഡിം​ഗ് വി​ഭാ​ഗ​ത്തി​ന് വി​വാ​ഹ പാ​ർ​ട്ടി​ക​ൾ ന​ട​ത്താ​ൻ ഇ​വ​ർ വി​ട്ടു ന​ൽ​കി​യി​രു​ന്നു. അ​തി​ൻ​റെ ക​രാ​ർ 2019ൽ ​ഒ​പ്പി​ട്ടു.

കോ​വി​ഡ് വ്യാപനത്തെ തുടർന്ന് വി​വാ​ഹ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ന​ഷ്ടം ഭ​യ​ന്ന ഓ​യോ, ഒ​രു നോ​ട്ടീ​സ് അ​യ​ച്ച് ഏ​ക​പ​ക്ഷീ​യ​മാ​യി ക​രാ​ർ അ​വ​സാ​നി​പ്പി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.