Nature

ഹി​ന്ദി സം​സാ​രി​ക്കാ​ത്ത​വ​രി​ലേ​ക്ക് ഭാ​ഷ അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഹി​ന്ദി ദി​വ​സ് ആ​ച​രണം: എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി

ബം​ഗ​ളൂ​രു: ഹി​ന്ദി സം​സാ​രി​ക്കാ​ത്ത​വ​രി​ലേ​ക്ക് ഭാ​ഷ അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഹി​ന്ദി ദി​വ​സ് ആ​ച​ര​ണ​മെ​ന്ന ആരോപണവുമായി ജെ​ഡിഎ​സ് നേ​താ​വും മു​ൻ ക​ർ​ണാ​ട​ക മു​ഖ​ഖ്യ​മ​ന്ത്രി​യു​മാ​യ എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി. ഹി​ന്ദി സം​സാ​രി​ക്കാ​ത്ത​വ​ർ ഈ ​ദി​വ​സം ആ​ഘോ​ഷി​ക്കേ​ണ്ട​തി​ല്ലെ​ന്നും കു​മാ​ര​സ്വാ​മി ട്വിറ്ററിൽ കുറിച്ചു.

സൗ​ഹൃ​ദ​പ​ര​മാ​യ ക​ന്ന​ഡി​ഗ​ക​രു​ടെ സ​മീ​പ​ന​ങ്ങ​ളെ ബ​ല​ഹീ​ന​താ​യി കാ​ണ​രു​ത്. വി​വി​ധ ഭാ​ഷ​ക​ളും സം​സ്കാ​ര​ങ്ങ​ളു​മു​ള്ള സ​മൂ​ഹ​മാ​ണ് ഇ​ന്ത്യ​യി​ലേ​ത്. മ​റ്റു ഭാ​ഷ​ക​ൾ സം​സാ​രി​ക്കാ​ത്ത​വ​രി​ലേ​ക്ക് ഹി​ന്ദി അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നു. ഹി​ന്ദി ദി​വ​സ് അ​ത്ത​ര​മൊ​രു നീ​ക്ക​മാ​ണെന്നും ക​ന്ന​ഡ ഭാ​ഷ​യി​ൽ കു​മാ​ര​സ്വാ​മി ട്വീ​റ്റ് ചെ​യ്തു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.