Nature

ല​ഡാ​ക്കി​ലെ പാ​ൻ​ഗോം​ഗ് ത​ടാ​ക​ത്തി​ന് സമീപം ചൈ​ന ഒ​പ്ടി​ക്ക​ൽ ഫൈ​ബ​ർ കേ​ബി​ളു​ക​ൾ സ്ഥാ​പി​ക്കു​ന്നു​വെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ

ന്യൂ​ഡ​ൽ​ഹി: ലഡാക്ക് അതിർത്തിയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെ പാ​ൻ​ഗോം​ഗ് ത​ടാ​ക​ത്തി​ന് തെ​ക്കു​വ​ശ​ത്ത് ചൈ​നീ​സ് സൈ​ന്യം ഒ​പ്ടി​ക്ക​ൽ ഫൈ​ബ​ർ കേ​ബി​ളു​ക​ൾ സ്ഥാ​പി​ക്കു​ന്നു​വെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ. സം​ഘ​ർ​ഷാ​വ​സ്ഥ​യ്ക്ക് അ​യ​വു വ​രു​ത്താ​ൻ ഉ​ന്ന​ത​ത​ല ച​ർ​ച്ച​ക​ൾ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ചൈ​ന ദീ​ർ​ഘ​ദൂ​രം കേ​ബി​ൾ സ്ഥാ​പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തെന്നാണ് റിപ്പോർട്ട്.

സൈ​നി​ക​ർ​ക്ക് ആ​ശ​യ​വി​നി​മ​യ​ത്തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കാ​നാ​ണ് ഇ​വ സ്ഥാ​പി​ക്കു​ന്ന​തെ​ന്നാ​ണ് നിഗമനം. ഇ​തേ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​ൻ ചൈ​നീ​സ് വി​ദേ​ശ മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാറാ​യി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ വ്യക്തമാക്കുന്നു.

അ​തി​വേ​ഗ​ത്തി​ലാ​ണ് കേ​ബി​ൾ സ്ഥാ​പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.