Nature

യുഎന്‍ സാമ്പത്തിക സാമൂഹിക കൗണ്‍സില്‍ സമിതിയില്‍ ഇന്ത്യക്ക് അംഗത്വം

വാഷിങ്ടണ്‍ : യുഎന്‍ സാമ്പത്തിക സാമൂഹിക കൗണ്‍സിലിന്റെ (ECOSOC) യുണൈറ്റഡ് നേഷന്‍സ്‌ കമ്മീഷന്‍ ഓണ്‍ സ്റ്റാറ്റസ് ഓഫ് വുമണിൽ (UNCSW) അംഗത്വം നേടി ഇന്ത്യ . യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂര്‍ത്തി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത് .

ലിംഗസമത്വവും സ്ത്രീശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് കിട്ടിയ അംഗീകാരമാണിത് ‌. അംഗരാജ്യങ്ങളുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2021 മുതല്‍ 2025 വരെ നാല് വര്‍ഷത്തേക്കാണ്‌ ഇന്ത്യക്ക്‌ യു.എന്‍.സി.എസ്.ഡബ്ല്യു അംഗത്വം ലഭിച്ചിരിക്കുന്നത്‌ . ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളാണ് അംഗത്വത്തിനായി മത്സരിച്ചത് . 54 അംഗ രാജ്യങ്ങളില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും വിജയിക്കാനുള്ള വോട്ടുകള്‍ നേടിയപ്പോള്‍ ചൈനക്ക് പകുതി വോട്ടുപോലും കിട്ടിയില്ല.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.