Nature

പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന്‍ അറസ്റ്റില്‍;അയല്‍വാസി ഒളിവില്‍

ഇടുക്കി : രാജകുമാരി ഖജനാപ്പാറയില്‍ പതിമൂന്ന്കാരിയെ രണ്ടാനച്ഛനും അയല്‍വാസിയും ചേർന്ന് പീഡിപ്പിച്ചു. സംഭവത്തില്‍ തമിഴ്നാട് സ്വദേശിയായ രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു . കേസിലെ രണ്ടാം പ്രതിയായ അയല്‍വാസി ഒളിവിലാണ് . പ്രതികള്‍ക്കെതിരെ പോക്സൊ നിയമപ്രകാരം പൊലീസ് കേസെടുത്തു . ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ രണ്ടാനച്ചന്‍ ഒരു വര്‍ഷമായി പീഡനത്തിന് ഇരയാക്കിയിരുന്നു .

മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് വീട്ടില്‍ തനിച്ചായിരുന്ന കുട്ടിയെ അയല്‍ വാസിയായ നാഗരാജന്‍ എന്നയാളും പീഡനത്തിനിരയാക്കി . ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ കുട്ടി നല്‍കിയ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈനിൽ അറിയിക്കുകയായിരുന്നു.

സംഭവത്തില്‍ അറസ്റ്റിലായ കുട്ടിയുടെ രണ്ടാനച്ഛനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു . രണ്ടാം പ്രതിയായ നാഗരാജന്‍ ഒളിവിലാണ്. ഇയാള്‍ക്കായുള്ള അന്വേഷണത്തിലാണ് രാജാക്കാട് പൊലീസ്.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.