Nature

ലൈ​​​ഫ്മി​​​ഷ​​​ന്‍ ത​​​ട്ടി​​​പ്പ്;മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളെ ചോ​ദ്യം ചെ​യ്യ​ണമെന്ന് കെ. ​സു​രേ​ന്ദ്ര​ന്‍

കോ​​​ഴി​​​ക്കോ​​​ട് : ലൈ​​​ഫ്മി​​​ഷ​​​ന്‍ ത​​​ട്ടി​​​പ്പു കേ​​​സി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മ​​​ക​​​ളെ ചോ​​​ദ്യം ചെ​​​യ്താ​​​ല്‍ കൂ​​​ടു​​​ത​​​ല്‍ തെ​​​ളി​​​വു​​​ക​​​ള്‍ പു​​​റ​​​ത്തു​​​വ​​​രു​​​മെ​​​ന്ന് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​സു​​​രേ​​​ന്ദ്ര​​​ന്‍ . ഭ​​​ര​​​ണ​​​ത്തി​​​ന്‍റെ ത​​​ണ​​​ലി​​​ല്‍ കു​​​ടും​​​ബം അ​​​ഴി​​​മ​​​തി ന​​​ട​​​ത്തു​​​മ്പോ​​​ള്‍ രാ​​​ജി​​​വ​​​ച്ച്‌ അ​​​ന്വേ​​​ഷ​​​ണം നേ​​​രി​​​ടാ​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി ത​​​യാ​​​റാ​​​വ​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ജ​​​യ​​​രാ​​​ജ​​​ന്‍റെ മ​​​ക​​​ന്‍ ലൈ​​​ഫ് പ​​​ദ്ധ​​​തി​​​യു​​​ടെ ക​​​മ്മീ​​​ഷ​​​ന്‍ ത​​​ട്ടി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണം ഉ​​​യ​​​ര്‍​ന്ന​​​ പശ്ചാത്തലത്തിൽ ജ​​​യ​​​രാ​​​ജ​​​ന്‍റെ ഭാ​​​ര്യ ക്വാ​​​റ​​​ന്‍റൈ​​​ന്‍ പാ​​​ലി​​​ക്കാ​​​തെ ബാ​​​ങ്കി​​​ലെ​​​ത്തി​​​യ​​​ത് ദേ​​​ശീ​​​യ ഏ​​​ജ​​​ന്‍​സി​​​ക​​​ളും കേ​​​ര​​​ള പോ​​​ലീ​​​സും അ​​​ന്വേ​​​ഷി​​​ക്ക​​​ണം . സ്വ​​​ര്‍​ണ​​​മാ​​​ണോ പ​​​ണ​​​മാ​​​ണോ അ​​​തോ ഡോ​​​ക്യു​​​മെ​​​ന്‍റ്സാ​​​ണോ ഭാ​​​ര്യ ലോ​​​ക്ക​​​റി​​​ല്‍നി​​​ന്നു മാ​​​റ്റി​​​യ​​​തെ​​​ന്ന് മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്ക​​​ണമെന്ന് സു​​​രേ​​​ന്ദ്ര​​​ന്‍ പറഞ്ഞു .

സ്വ​​​പ്ന നെ​​​ഞ്ചു​​​വേ​​​ദ​​​ന​​​യു​​​മാ​​​യി ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യ​​​പ്പോ​​​ള്‍ ന​​​ഴ്‌​​​സി​​​ന്‍റെ ഫോ​​​ണി​​​ല്‍ ചി​​​ല ഉ​​​ന്ന​​​ത​​​രോ​​​ട് കേ​​​സി​​​നെപ്പറ്റി സം​​​സാ​​​രി​​​ച്ച​​​ത് ഗൗ​​​ര​​​വ​​​ക​​​ര​​​മാ​​​ണ് . ഇ​​​ട​​​യ്ക്കി​​​ട​​​യ്ക്ക് സ്വ​​​പ്ന​​​യ്ക്കു നെ​​​ഞ്ചു​​​വേ​​​ദ​​​ന വ​​​രു​​​ന്ന​​​ത് അ​​​സ്വാ​​​ഭാ​​​വി​​​ക​​​മാ​​​ണ് . സ്വ​​​പ്ന​​​യെ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ എ​​​ല്ലാ​​​വ​​​രു​​​ടെയും ഫോ​​​ണ്‍ പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആവശ്യപ്പെട്ടു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.