Nature

എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റുചെയ്ത ദീപക് കോച്ചാറിന് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി : ഐസിഐസിഐ ബാങ്ക് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്ത വ്യവസായി ദീപക് കോച്ചാറിന് കോവിഡ് 19 സ്ഥിരീകരിച്ചു. ഐസിഐസിഐ ബാങ്ക് മുന്‍ ചെയര്‍മാന്‍ ഛന്ദ കോച്ചാറിന്റെ ഭര്‍ത്താവാണ് ദീപക് .

പ്രത്യേക കോടതി നേരത്തെ ദീപക് കോച്ചാറിനെ 11 ദിവസത്തേക്ക് ഇ.ഡി കസ്റ്റഡിയില്‍ വിട്ടിരുന്നു . എന്നാല്‍, കോവിഡ് സ്ഥിരീകരിച്ചതോടെ ദീപകിനെ എയിംസില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഇ.ഡി ഓഫീസിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയ അഭിഭാഷകന്‍ ക്വാറന്റീനില്‍ പ്രവേശിച്ചു .

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് ദീപക് കോച്ചാറിനെ അറസ്റ്റു ചെയ്തിട്ടുള്ളത് . വീഡിയോകോണിന് വ്യവസ്ഥകള്‍ ലംഘിച്ച് 1875 കോടിരൂപ ഐസിഐസിഐ ബാങ്ക് നേരത്തെ വായ്പ അനുവദിച്ചിരുന്നു . ഇതുമായി ബന്ധപ്പെട്ടാണ് ബാങ്കിന്റെ ചന്ദ കോച്ചാറും ഭര്‍ത്താവ് ദീപക് കോച്ചാറും അറസ്റ്റിലായത് .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.