Nature

ആന്ധ്രയില്‍ കോവിഡ് രൂക്ഷമാകുന്നു; 24 മണിക്കൂറിനിടെ 7956 പേര്‍ക്ക് രോഗബാധ 

വിശാഖപട്ടണം : ആന്ധ്ര പ്രദേശില്‍ കോവിഡ് രൂക്ഷമായി തുടരുകയാണ് . 24 മണിക്കൂറിനിടെ 7956 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,75,079 ആയി ഉയര്‍ന്നു . 60 പേരാണ് കോവിഡ് ബാധിച്ച് ഇന്നലെ സംസ്ഥാനത്ത് രോഗബാധയെ തുടർന്ന് മരണമടഞ്ഞത്. ഇതോടെ ആന്ധ്രയിലെ ആകെ കോവിഡ് മരണം 4972 ആയി ഉയര്‍ന്നു .

ഇന്നലെ മാത്രം 9764 പേര്‍ രോഗമുക്തരായി . ഇതോടെ സംസ്ഥാനത്ത് രോഗമുക്തരായവരുടെ എണ്ണം 4,76,903 ആയി . നിലവിൽ 93,204 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ തുടരുന്നതെന്നും സംസ്ഥാന ആരോഗ്യവകുപ്പ് വ്യക്തമാക്കി .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.