Nature

മഹാരാഷ്ട്രയില്‍ 17,066 പേർക്ക് കോവിഡ് ബാധിച്ചു; 24 മണിക്കൂറിനിടെ 257 മരണം

മുംബൈ : മഹാരാഷ്ട്രയില്‍ ഇന്നലെ 17,066 പേര്‍ക്ക് പുതുതായി കോവിഡ് ബാധിച്ചു . ഇതോടെ സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 10,77,374 ആയി . 24 മണിക്കൂറിനിടെ 257 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത് . 15,789 പേര്‍ രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 7,55,850 ആയി. 70.16 ശതമാനമാണ് നിലവില്‍ സംസ്ഥാനത്തെ രോഗമുക്തി നിരക്കെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു .

2.77 ശതമാനമാണ് നിലവില്‍ സംസ്ഥാനത്തെ മരണ നിരക്ക്. 2,91,256 ആണ് ആക്ടീവ് കേസുകള്‍. 53,21,116 സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് 10,77,374 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയത്. നിലവില്‍ സംസ്ഥാനത്ത് 17,12,160 പേര്‍ ഹോം ക്വാറന്റീനിലും 37,198 പേര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും കഴിയുന്നുണ്ട്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.