Nature

കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലുള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ക്ക് ഓ​ണ്‍​ലൈ​നാ​യി പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം: വിദ്യാർഥികൾക്ക് സ്കൂ​ളി​ല്‍ ഹാ​ജ​രാ​യി പ്ര​വേ​ശ​നം നേ​ടാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ ഓ​ണ്‍​ലൈ​നാ​യി പ്ര​വേ​ശ​നം നേ​ടാ​ന്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ഡ​യ​റ​ക്ട​റേ​റ്റ് ക്ര​മീ​ക​ര​ണം ഒ​രു​ക്കു​ന്നു. കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ഇ​രി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ക്രി​ട്ടിക്ക​ല്‍ ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോണി​ല്‍ നി​ന്നു​ള​ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കുമാണ് ഈ സൗകര്യമൊരുക്കുന്നത്.

ഈ ​മാ​സം 17 മു​ത​ല്‍ ഓ​ണ്‍​ലൈ​ന്‍ പ്ര​വേ​ശ​നം നേ​ടു​ന്ന​തി​നാ​യു​ള​ള ക്ര​മീ​ക​ര​ണം പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളു​ടെ വെ​ബ്സൈ​റ്റി​ലെ കാ​ന്‍​ഡി​ഡേ​റ്റ് ലോ​ഗി​നി​ല്‍ ല​ഭ്യ​മാ​ക്കും. കാ​ന്‍​ഡി​ഡേ​റ്റ് ലോ​ഗി​ൻ എ​ന്ന ലി​ങ്കി​ലൂ​ടെ പ്ര​വേ​ശ​ന​ത്തി​ന് ഹാ​ജ​രാ​ക്കേ​ണ്ട സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സ്കാ​ന്‍ ചെ​യ്ത കോ​പ്പി​ക​ള്‍ അ​പ് ലോ​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്. കൂ​ടാ​തെ ഒ​ന്നാം ഓ​പ്ഷ​നി​ലു​ള​ള​വ​ര്‍ സ്ഥി​രം പ്ര​വേ​ശ​ന​ത്തി​നും അ​ല്ലാ​ത്ത​വ​ര്‍ സ്ഥി​രം പ്ര​വേ​ശ​ന​ത്തി​നോ , താ​ത്കാ​ലി​ക പ്ര​വേ​ശ​ന​ത്തി​നോ താ​ത്പ​ര്യം അ​റി​യി​ക്ക​ണം.​

ഇ​ത്ത​ര​ത്തി​ല്‍ ഓ​ണ്‍​ലൈ​നാ​യി ജോ​യി​ന്‍ ചെ​യ്യാ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​വ​ര​ങ്ങ​ള്‍ അ​പ് ലോ​ഡ്ചെ​യ്തു ക​ഴി​ഞ്ഞാ​ല്‍ ആ ​വി​ദ്യാ​ര്‍​ഥി​ക്ക് അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ലി​ന്‍റെ ലോ​ഗി​നി​ല്‍ ഈ ​വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​കു​ക​യും പ്രി​ന്‍​സി​പ്പ​ല്‍, സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ഓ​ണ്‍​ലൈ​നാ​യി പ​രി​ശോ​ധി​ച്ച് പ്ര​വേ​ശ​ന​ത്തി​ന് അ​നു​മ​തി ന​ല്കുകയും ചെയ്യും.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.