Nature

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ തീവ്ര ന്യൂനമർദ്ദം; വെ​ള്ളി​യാ​ഴ്ച വ​രെ മ​ഴക്ക് സാധ്യത

തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ആ​ന്ധ്ര​പ്ര​ദേ​ശ് തീ​ര​ത്തി​ന​ടു​ത്താ​യി രൂ​പം കൊ​ണ്ട ന്യൂ​ന​മ​ർ​ദം തീ​വ്ര ന്യൂ​ന​മ​ർ​ദ​മാ​യി മാ​റി​യ​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ന്യൂ​ന​മ​ർ​ദ പ്ര​ഭാ​വ​ത്താ​ൽ കേ​ര​ള​ത്തി​ൽ വെ​ള്ളി​യാ​ഴ്ച വ​രെ മ​ഴ തു​ടു​രും. വ്യാ​ഴാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്കും വെ​ള്ളി​യാ​ഴ്ച ക​ന​ത്ത​തോ അ​ത്യ​ന്തം ക​ന​ത്ത​തോ ആ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ട്.

കേ​ര​ള, ക​ർ​ണാ​ട​ക തീ​ര​ത്തും ല​ക്ഷ​ദ്വീ​പ് ഭാ​ഗ​ത്തും കാ​റ്റി​ന്‍റെ വേ​ഗം ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ 45 മു​ത​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ ആ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മീ​ൻ പി​ടു​ത്ത​ക്കാ​ർ ക​ട​ലി​ൽ പോ​ക​രു​തെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പു ന​ൽ​കി.

ജാ​ഗ്ര​താ മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി ചൊവ്വാഴ്ച ആ​റ് ജി​ല്ല​ക​ളി​ലും ബുധനാഴ്ച എ​ട്ടു ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ടു​ക്കി, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് ചൊവ്വാഴ്ച യെല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ബുധനാഴ്ച ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട് ആ​യി​രി​ക്കു​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.