Nature

വാക്സീൻ ആദ്യം കോവിഡ് പോരാളികൾക്ക് നൽകാൻ യുഎഇയുടെ അനുമതി

കോവിഡ്–19 വാക്സീൻ മുന്നണിപ്പോരാളികൾക്ക് നൽകാൻ യുഎഇയുടെ അടിയന്തര അനുമതി. യുഎഇയിൽ മൂന്നാംഘട്ട പരീക്ഷണം നടത്തുന്ന വാക്സീൻ കോവിഡിനെതിരെ ശക്തമായി പ്രതികരിക്കുന്നുവെന്നും ശരീരത്തിലെ ദോഷവസ്തുക്കൾക്കെതിരെ പ്രവർത്തിക്കുന്നുവെന്നും ആരോഗ്യ–രോഗപ്രതിരോധ മന്ത്രി അബ്ദുൽ റഹ്മാൻ അൽ ഉവൈസ് പറഞ്ഞു. വാക്സീന്റെ സുരക്ഷാ പരിശോധന നടത്തിയെന്നും ഫലം മികച്ചതാണെന്നും ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

അബുദാബിയിൽ നടക്കുന്ന മൂന്നാംഘട്ട വാക്സീൻ പരീക്ഷണത്തിൽ കഴിഞ്ഞ ആറ് ആഴ്ചകളായി 125 രാജ്യക്കാരായ 31,000 പേർ പങ്കെടുക്കുന്നതായി നാഷനൽ ക്ലിനിക്കൽ കമ്മിറ്റി ഫോർ കൊറോണ വൈറസ് ചെയർമാനും മൂന്നാംഘട്ട പരീക്ഷണത്തിൻ്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററുമായ നവാൽ അൽ കഅബി പറഞ്ഞു.

മറ്റു ‌അസുഖങ്ങളുള്ള 1000 മുന്നണിപ്പോരാളികൾക്ക് വാക്സീൻ പരീക്ഷിക്കുകയും വിജയമാവുകയും ചെയ്തു. മറ്റു വാക്സിനുകൾ നൽകുമ്പോഴുള്ള പാർശ്വഫലങ്ങളേ ഇവർക്കുണ്ടായിട്ടുള്ളൂ. ഗുരുതരമായ പാർശ്വ ഫലങ്ങളോ മറ്റു രോഗങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഇപ്പോഴുണ്ടായ ഫലം പഠനം കൂടുതൽ ശക്തമായി തുടരുന്നതിന് പ്രചോദനമാകുമെന്നും അൽ കഅബി വ്യക്തമാക്കി.

 

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.