Nature

ഡൽഹി കലാപക്കേസ്; ഉമര്‍ ഖാലിദിനെ പത്ത് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു

ന്യൂഡൽഹി: ഡല്‍ഹി കലാപക്കേസില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകനും, മുന്‍ ജെ.എന്‍.യു നേതാവുമായ ഉമര്‍ ഖാലിദിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പത്ത് ദിവസത്തേക്കാണ് ഡല്‍ഹി പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കക്കര്‍ഡൂമ കോടതി ഉത്തരവിട്ടത്.

തെളിവുകള്‍ വച്ച് ചോദ്യം ചെയ്യാനുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഇന്നലെ പത്ത് മണിക്കൂറോളം ഡല്‍ഹി പൊലീസ് ഉമര്‍ ഖാലിദിനെ ചോദ്യം ചെയ്തിരുന്നു. ചില സംഘടനകളും വ്യക്തികളുമായി ഗൂഢാലോചന നടത്തി കലാപം ആസൂത്രണം ചെയ്‌തെന്നാണ് ഉമര്‍ ഖാലിദിനെതിരായി പൊലീസ് ചുമത്തിയ കുറ്റം.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.