Nature

കൊറോണ വാക്‌സിൻ എല്ലാവര്‍ക്കും ലഭ്യമാകാൻ 2024 വരെ കാത്തിരിക്കണമെന്ന് സിറം ഇന്‍സ്റ്റിറ്റിറ്റ്യൂട്ട്

പൂനെ: കൊറോണ വാക്‌സിൻ എല്ലാവര്‍ക്കും ലഭ്യമാകുന്നതിന് 2024 വരെ കാത്തിരിക്കണമെന്ന് സിറം ഇന്‍സ്റ്റിറ്റിറ്റ്യൂട്ട്. വാക്‌സിന്‍ വളരെ വേഗം ലഭ്യമാക്കാന്‍ കഴിയും വിധം നിര്‍മ്മാതാക്കാള്‍ ഇനിയും ഉത്പാദനശേഷി വര്‍ദ്ധിപ്പിച്ച് തുടങ്ങിയിട്ടില്ലെന്നും സിറം ഇന്‍സ്റ്റിറ്റിറ്റ്യൂട്ട് വ്യക്തമാക്കി.

വാക്‌സിന്‍ എല്ലാവര്‍ക്കും ലഭ്യമാകണമെങ്കില്‍ നാല് മുതല്‍ അഞ്ച് വര്‍ഷം വരെ കാത്തിരിക്കേണ്ടി വരും. കൊറോണ വാക്‌സിന്റെ കാര്യത്തില്‍ ശുഭാപ്തി വിശ്വാസം വച്ചു പുലര്‍ത്താനാണ് ലോകം ആഗ്രഹിക്കുന്നതെന്നും സിറം ഇന്‍സ്റ്റിറ്റിറ്റ്യൂട്ട് അറിയിച്ചു.

ആസ്ട്ര സെനിക്ക, നോവ വാക്‌സ് എന്നിവയടക്കം കൊറോണ വാക്‌സിന്‍ വികസിപ്പിക്കുന്ന അഞ്ച് രാജ്യാന്തര കമ്പനികളുമായി പുനെയിലെ സിറം ഇന്‍സ്റ്റിറ്റിറ്റ്യൂട്ട് സഹകരിക്കുന്നുണ്ട്. 100 കോടി ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യം. ഇതിന്റെ 50 ശതമാനം ഇന്ത്യയ്ക്കുവേണ്ടി ആയിരിക്കും.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.