Nature

ഡല്‍ഹിയിൽ മനീഷ് സിസോദിയയ്ക്ക് കൊറോണ സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ നിരീക്ഷണത്തിലാക്കി. കൊറോണ സ്ഥിരീകരിച്ച വിവരം സിസോദിയയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

“തനിക്ക് ചെറിയ പനിയും ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ കൊറോണ പരിശോധനയില്‍ ഫലം പോസിറ്റീവ് ആകുകയായിരുന്നു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുകയാണ്.” – സിസോദിയ ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,329 പേര്‍ക്ക് പുതുതായി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 2,21,533 ആയി. 1,88,122 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 28,641 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.