Nature

സംസ്ഥാനത്ത് കോവിഡ് വൈറസിന് വ്യാപനശേഷി കൂടുതല്‍; മുഖ്യമന്ത്രി

സംസ്ഥാനത്ത് പടരുന്ന കോവിഡ് വൈറസിന് വ്യാപനശേഷി കൂടുതലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബ്രേക് ദ് ചെയിന്‍ കാംപയ്ന്‍ കൂടുതല്‍ ശക്തമാക്കും. കോവിഡ് പ്രാഥമിക ചികില്‍സാകേന്ദ്രങ്ങളില്‍ പകുതിയോളം കിടക്കകള്‍ ഒഴിവുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് 2,540 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കംവഴി 2,346 പേര്‍ക്ക് രോഗംബാധിച്ചു. അഞ്ചു ജില്ലകളില്‍ ഇരുനൂറിലേറെ രോഗികളുണ്ട്. മലപ്പുറത്ത് 482 പേര്‍ക്കും കോഴിക്കോട് 382 പേര്‍ക്കും തിരുവനന്തപുരത്ത് 332 പേര്‍ക്കും കോവിഡ് ബാധിച്ചു. 15 മരണം ഇന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,279 സാമ്പിളുകളാണ് പരിശോധിച്ചത്. 2,110 പേര്‍ രോഗമുക്തി നേടി. 29,486 പേരാണ് ചികില്‍സയിലുള്ളത്

അഞ്ച് ജില്ലകളില്‍ ഇരുനൂറിലേറെ രോഗികള്‍. തിരുവനന്തപുരം–332, കൊല്ലം–142, പത്തനംതിട്ട–16, ആലപ്പുഴ–107, കോട്ടയം–122, ഇടുക്കി–58, എറണാകുളം–255, തൃശൂര്‍–161, പാലക്കാട്–175, മലപ്പുറം–482, വയനാട്–20, കോഴിക്കോട്–382, കണ്ണൂര്‍–232, കാസര്‍കോട്–56.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.