Nature

കെട്ടിച്ചമച്ച കഥകളുടെ പേരില്‍ മന്ത്രി ജലീൽ രാജിവക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെട്ടിച്ചമച്ച കഥകളുടെ പേരിൽ മന്ത്രി കെടി ജലീൽ രാജിവക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ജലീലിനെതിരെ ഒരു കുറ്റവും ആരോപിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു .

കെ ടി ജലീല് വഖഫ് ബോര്ഡിന്റെ മന്ത്രി കൂടിയാണ് . റമദാന് കാലത്ത് മതഗ്രന്ഥം വിതരണം ചെയ്യുന്നതും സക്കാത്ത് കൊടുക്കുന്നതും ഒരിടത്തും കുറ്റകരമായ കാര്യമല്ലെന്നും ഇക്കാര്യത്തില് യുഎഇ കോണ്സുലേറ്റ് ജലീലിന്റെ സഹായം സ്വീകരിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി .

യുഎഇ കോണ്സുലേറ്റ് വഴിയാണ് ഖുറാന് എത്തിയത് . അതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ അന്വേഷണ ഏജന്സി കെടി ജലീലിനോട് ചോദിച്ചു മനസിലാക്കി എന്നാണ് അറിയുന്നതെന്നും അതിനപ്പുറം മറ്റ് വലിയ കാര്യങ്ങളില്ലെന്നുമാണ് മനസിലാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്സുലേറ്റിന്റെ സന്ദേശം വന്ന കാര്യം ജലീല് തന്നെ വ്യക്തമാക്കി . എല്ലാം അദ്ദേഹം തുറന്ന് പറഞ്ഞു . അതില് എന്ത് കുറ്റമാണുള്ളത് . അദ്ദേഹത്തിനെതിരെ ഒരു കുറ്റവും ആരോപിക്കാനില്ല. ഇത്തരമൊരു കാര്യത്തില് ബന്ധപ്പെടേണ്ട മന്ത്രി തന്നെയാണ് ജലീല്. സാധാരണ നടക്കുന്ന കാര്യം നടന്നു എന്ന് മാത്രം. അങ്ങനെ മാത്രമെ കാണേണ്ടതുള്ളുവെന്നും മുഖ്യമന്ത്രി വർത്തസമ്മേളനത്തിൽ പറഞ്ഞു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.