Nature

പത്തനംതിട്ട ജില്ലയില്‍ 16 പേര്‍ക്ക് കോവിഡ്;119 പേര്‍ രോഗമുക്തരായി

പത്തനംതിട്ട : ജില്ലയില്‍ 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 15 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ജില്ലയില്‍ ഇതുവരെ ആകെ 4806 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് . ഇതില്‍ 3162 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 31 പേര്‍ മരിച്ചു. കൂടാതെ കോവിഡ് ബാധിതരായ മൂന്നുപേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചിട്ടുണ്ട്. ജില്ലയില്‍ തിങ്കളാഴ്ച 119 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 3821 ആണ്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
1) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ അങ്ങാടിക്കല്‍ സ്വദേശിനി (31).

• സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍

2) റാന്നി സ്വദേശിനി (60). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
3) ചുമത്ര സ്വദേശിനി (29). തിരുവല്ല സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക.
4) പത്തനംതിട്ട സ്വദേശി (63). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
5) റാന്നി സ്വദേശിനി (65). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
6) കാട്ടൂര്‍പേട്ട സ്വദേശി (14). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
7) വെസ്റ്റ് ഓതറ സ്വദേശി (71). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
8) ഏനാത്ത് സ്വദേശി (46). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
9) പേഴുംപാറ സ്വദേശി (6). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
10) കോഴിമല സ്വദേശി (40). മുന്‍പ് രോഗബാധിതനയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
11) കോഴിമല സ്വദേശിനി (19). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
12) മുണ്ടുകോട്ടയ്ക്കല്‍ സ്വദേശി (44). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
13) പറക്കോട് ബാങ്ക് ഉദ്യോഗസ്ഥ (40). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
14) തടിയൂര്‍ സ്വദേശി (36). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
15) ഇലവുംതിട്ട സ്വദേശി (54). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
16) അടൂര്‍, മേലൂട് സ്വദേശിനി (30). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

പത്തനംതിട്ട ജില്ലക്കാരായ 951 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 32 പേര്‍ ജില്ലയിലും 19 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 161 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 133 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഒരാളും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിഇയില്‍ 81 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 88 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് കോളേജ് സിഎഫ്എല്‍ടിസി യില്‍ 168 പേരും, പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി യില്‍ 72 പേരും, പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി യില്‍ 80 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസി യില്‍ 36 പേരും ഐസൊലേഷനില്‍ ഉണ്ട്.
ജില്ലയില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത, കോവിഡ്-19 ബാധിതരായ 88 പേര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 86 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 994 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 16 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.