Nature

ഇഡി ചോദ്യം ചെയ്തു; ജലീല്‍ അത് മറച്ചുവച്ചതറിയില്ലെന്ന് മുഖ്യമന്ത്രി

കെ.ടി.ജലീലിനെ ഇഡി ചോദ്യം ചെയ്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഖുര്‍ആന്‍ കൊണ്ടു വന്നതുമായി ബന്ധപ്പെട്ടാണ് മന്ത്രിയെ ചോദ്യം ചെയ്തത്. ഇതുസംബന്ധിച്ച് മന്ത്രിക്കെതിരെ ഇഡിക്ക് ഒട്ടേറെ പരാതി ലഭിച്ചിരുന്നു. മന്ത്രി കെ.ടി.ജലീല്‍ ചോദ്യം ചെയ്യല്‍ വിവരം മറച്ചുവച്ചതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ജലീലിനെതിരെ ഒരു കുറ്റവും ആരോപിക്കാനില്ലെന്നും മുഖ്യൻ ആവര്‍ത്തിച്ചു. ‘ഖുര്‍ആന്‍ കാര്യത്തില്‍ യുഎഇ കോണ്‍സുല്‍ ജനറല്‍ ജലീലിനെ വിളിച്ചതില്‍ തെറ്റില്ല. വഖഫുമായി ബന്ധപ്പെട്ട വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് ജലീല്‍. സാധാരണ നടക്കുന്ന കാര്യങ്ങള്‍ മാത്രമേ ഇക്കാര്യത്തിലും നടന്നിട്ടുള്ളൂ. അന്വേഷണത്തിന്റെ പേരില്‍ മന്ത്രി രാജിവയ്ക്കേണ്ട കാര്യമില്ല.’ – മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ജലീലിനെതിരെ എന്ത് ആരോപണമാണുള്ളതെന്ന് ചോദിച്ച മുഖ്യമന്ത്രി കെട്ടിച്ചമച്ച അപവാദത്തിന്റെ പേരില്‍ രാജിവയ്ക്കേണ്ട കാര്യമില്ലെന്നും പറഞ്ഞു.

ഇ.പി.ജയരാജന്റെ ഭാര്യ ബാങ്കില്‍ പോയി ലോക്കര്‍ തുറന്നതില്‍ അസ്വാഭാവികത ഇല്ലെന്നും അന്വേഷണ ഏജന്‍സികളെ വഴിതെറ്റിക്കാന്‍ പലരും ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.