Times Kerala

മറ്റുള്ളവരെ പറ്റിക്കുകയും പിടിച്ചു പറിക്കുകയും ചെയ്യാത്ത എന്തു ജോലിയും മാന്യമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ., മീൻ വിറ്റാണ് ഇപ്പോൾ ജീവിക്കുന്നത്..;നടൻ വിനോദ് കോവൂർ..!

 
മറ്റുള്ളവരെ പറ്റിക്കുകയും പിടിച്ചു പറിക്കുകയും ചെയ്യാത്ത എന്തു ജോലിയും മാന്യമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ., മീൻ വിറ്റാണ് ഇപ്പോൾ ജീവിക്കുന്നത്..;നടൻ വിനോദ് കോവൂർ..!

കൊവിഡ് കാലത്ത് അതിജീവനത്തിന്റെ മാർഗ്ഗമായി നടൻ വിനോദ് സീ ഫ്രഷ് എന്ന മത്സ്യക്കട തുടങ്ങിയിരുന്നു. എന്നാൽ ഈ തൊഴിൽ മോശമായി സമൂഹത്തിലെ പലരും കരുതുന്നുണ്ടെന്നും ചിലർ തന്നോട് ‘എന്തിനാ വിനോദേ മീൻകച്ചവടം തുടങ്ങിയതെന്ന് ചോദിക്കുകയുണ്ടായെന്നും തുറന്ന് പറയുകയാണ് താരം .

മമറ്റുള്ളവരെ പറ്റിക്കുകയും പിടിച്ചു പറിക്കുകയും ചെയ്യാത്ത എന്തു ജോലിയും മാന്യമാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. എന്നോട് ചിലർ ചോദിക്കുകയുണ്ടായി, ‘എന്തിനാ വിനോദേ മീൻകച്ചവടം തുടങ്ങിയത്’ എന്ന്. നമ്മൾ എല്ലാവരും മീൻ വാങ്ങി കഴിക്കുന്നു, പിന്നെ എങ്ങനെയാണ് മീൻ വിൽക്കുന്നത് മോശമാകുന്നത്. അതെ ഞാൻ അന്തസ്സോടെ പറയും, മീൻ വിറ്റാണ് ഇപ്പോൾ ജീവിക്കുന്നതെന്ന്. അദ്ദേഹം വ്യക്തമാക്കി.

Related Topics

Share this story