Nature

‘പിഴ അടച്ചതു കൊണ്ട് കോടതി വിധി അംഗീകരിക്കുന്നുവെന്ന് അര്‍ഥമില്ല’; പ്രശാന്ത് ഭൂഷണ്‍ ഒരു രൂപ പിഴ അടച്ചു

ന്യൂഡല്‍ഹി : കോടതിയലക്ഷ്യക്കേസില്‍ ഒരു രൂപ പിഴ അടച്ച് അഡ്വ.പ്രശാന്ത് ഭൂഷണ്‍. എന്നാല്‍ പിഴ അടച്ചതു കൊണ്ട് കോടതി വിധി അംഗീകരിക്കുന്നുവെന്ന് അര്‍ഥമില്ലെന്ന് പിഴയടയ്ക്കാനെത്തവേ അദ്ദേഹം പറഞ്ഞു .

കേസിൽ പിഴ അടയ്ക്കുന്നതിനായി വിവിധ ഭാഗങ്ങളിൽ നിന്ന് സംഭാവനകള്‍ ലഭിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു . ഈ സംഭാവനകള്‍ ഉപയോഗപ്പെടുത്തി ഒരു ‘ട്രൂത്ത് ഫണ്ട്’ രൂപീകരിക്കുമെന്നും അഭിപ്രായപ്രകടനത്തിന്റെ പേരില്‍ ഉപദ്രവിക്കപ്പെടുന്നവരെ സഹായിക്കാന്‍ ഇത് ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു .

ചീഫ് ജസ്റ്റിസുമാരെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിന്റെ പേരിലുള്ള കോടതിയലക്ഷ്യക്കേസിലാണ് അഡ്വ.പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ സുപ്രീം കോടതി വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം തടവു ശിക്ഷയും അഭിഭാഷക വൃത്തിയില്‍ നിന്ന് മൂന്നു വര്‍ഷം വിലക്കും ഭൂഷണ്‍ നേരിടേണ്ടിവരുമായിരുന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.