Nature

കേളകം പഞ്ചായത്ത് ജീവനക്കാരന് കോവിഡ്;പഞ്ചായത്ത് ഓഫീസ് അടച്ചു

കേളകം : കേളകം പഞ്ചായത്ത് ഓഫിസിലെ താല്‍കാലിക ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു . ജീവനക്കാരാണ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കേളകം പഞ്ചായത്ത് ഓഫീസ് അടച്ചു . കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് തിങ്കളാഴ്ച കേളകം ഹൈസ്‌കൂളില്‍ നടത്തിയ ആന്‍റിജന്‍ പരിശോധനയിലാണ് ആറു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് . ഇതിലൊരാള്‍ പഞ്ചായത്തിലെ താല്‍കാലിക ജീവനക്കാരനും മൂന്നുപേര്‍ ചുമട്ടുതൊഴിലാളികളുമാണ് .

കേളകം, തൊണ്ടിയില്‍ എന്നിവിടങ്ങളില്‍ നടന്ന പരിശോധനയില്‍ മേഖലയിലെ 14 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പൊലീസ്, പഞ്ചായത്ത്, വൈദ്യുതി വകുപ്പ് ജീവനക്കാരിലടക്കം ആന്‍റിജന്‍ പരിശോധന നടത്തി . തൊണ്ടിയില്‍ നടത്തിയ ആര്‍.ടി.പി.സി ആര്‍ ടെസ്റ്റില്‍ എട്ടു പേരിലും രോഗബാധ കണ്ടെത്തി . ഇതില്‍ കേളകം ടൗണിലെ വ്യാപാരിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ ടൗണുമായി ബന്ധപ്പെട്ടവരും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചവരുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുമാണെന്നാണ് വിവരം .

പഞ്ചായത്ത് ഓഫീസ് അണുവിമുക്തമാക്കിയ ശേഷം തുറക്കും . താല്‍കാലികമായി രണ്ടുദിവസത്തേക്ക് അടച്ചിടാനാണ് സേഫ്റ്റി കമ്മിറ്റി യോഗം തീരുമാനിച്ചത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.