Nature

കുളുവിൽ 1.63 കിലോഗ്രാം കഞ്ചാവുമായി ഇറ്റാലിയന്‍ പൗരന്‍ അറസ്റ്റില്‍

കുളു: 1.63 കിലോഗ്രാം കഞ്ചാവുമായി ഇറ്റാലിയന്‍ പൗരന്‍ അറസ്റ്റില്‍. കുളുവിലെ  മനാലിക്ക് സമീപമാണ് ഇയാള്‍ അറസ്റ്റിലായത്. ഞായറാഴ്ച രാത്രി സ്വകാര്യ വോള്‍വോ ബസില്‍ ഭൂന്തറിനടുത്ത് നടത്തിയ പരിശോധനയിലാണ് മനാലിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന ക്ലോഡിയോ പിക്കിറില്ലി (52) യെ പൊലീസ് പിടികൂടിയത്.

പരിശോധനാ സമയത്ത് അയാളുടെ അസ്വസ്ഥത കണ്ടെത്തിയ പോലീസ് അയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിത്. തുടര്‍ന്ന് പിക്കിറില്ലി അറസ്റ്റ് ചെയ്യുകയായിരുന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.