Nature

യോഷിഹിതെ സുഗ ജപ്പാന്‍ പ്രധാനമന്ത്രിയാകുമെന്ന് സൂചന 

ടോക്കിയോ: മുഖ്യ ക്യാബിനറ്റ് സെക്രട്ടറി യോഷിഹിതെ സുഗ ജപ്പാൻ പ്രധാനമന്ത്രിയാകുമെന്ന് സൂചന. യോഷിഹിതെ സുഗോയെ പാര്‍ട്ടിത്തലവനായി ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(എല്‍ഡിപി) തിങ്കളാഴ്ച തിരഞ്ഞെടുത്തു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കാലാവധി പൂര്‍ത്തിയാക്കാതെ ഷിന്‍സോ ആബെ രാജി വെച്ചതിനെ തുടര്‍ന്നാണ് പുതിയ നേതാവിനെ തിരഞ്ഞെടുത്തത്.

534-ല്‍ 377 വോട്ടുകള്‍ നേടിയാണ് യോഷിഹിതെ സുഗ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ബുധനാഴ്ച നടക്കുന്ന പാര്‍ലമെന്ററി വോട്ടെടുപ്പില്‍ ഭൂരിപക്ഷം നേടി 71-കാരനായ യോഷിഹിതെ സുഗ പ്രധാനമന്ത്രിയാകുമെന്നാണ് കണക്കാക്കുന്നത്. കൊറോണ വ്യാപനത്തിന്റെ ഗുരുതര പ്രതിസന്ധിയ്ക്കിടെ രാജി വെക്കേണ്ടി വന്ന ആബെയുടെ ജനക്ഷേമപരമായ ഭരണനയങ്ങള്‍ പിന്തുടരാനാഗ്രഹിക്കുന്നതായി, നേതൃത്വമേറ്റെടുത്ത് ആബെയുടെ അടുത്ത സുഹൃത്ത് കൂടിയായ യോഷിഹിതെ സുഗ പറഞ്ഞു.

ഷിന്‍സോ ആബെ സുഗയ്ക്ക് പൂര്‍ണപിന്തുണ നല്‍കുമെന്ന് വ്യക്തമാക്കി. മുഖ്യ ക്യാബിനറ്റ് സെക്രട്ടറി എന്ന നിലയില്‍ രാജ്യത്തിനും ജനങ്ങള്‍ക്കുമായി മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും കഠിനപ്രയത്‌നിയാണ് സുഗയെന്നും ആബെ പറഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.